Tamil Nadu Weather Man Predicts Heavy Rain In Kerala | Oneindia Malayalam

2020-08-03 856

Tamil Nadu Weather Man Predicts Heavy Rain In Kerala
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനം. ഓഗസ്റ്റ് പകുതി വരെ മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും 9 ജില്ലകളില്‍ അതീവ ജാഗ്രത വേണം എന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്‌നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥ വിദഗ്ദ്ധരില്‍ ഒരാളായി അറിയപ്പെടുന്ന ആളാണ് പ്രദീപ് ജോണ്‍ എന്ന വെതര്‍മാന്‍. കൊവിഡ് മഹാമാരിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയം എന്ന ആശങ്ക ഏപ്രിലില്‍ തന്നെ അദ്ദേഹം പങ്കുവച്ചിരുന്നു